Header Ads

  • Breaking News

    കെ-ടെറ്റ്: ഇത്തവണ റെക്കോർഡ് അപേക്ഷകർ; പരീക്ഷ ഫെബ്രുവരി 21നും 23നും

    കോഴിക്കോട്: സ്‌കൂൾ അധ്യാപകനിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കെ-ടെറ്റിന് ഇത്തവണ റെക്കോർഡ് അപേക്ഷകർ. 1,34,919 പേരാണ് ഇത്തവണ പരീക്ഷയ്ക്ക് അപേക്ഷിച്ചത്. സർവീസിലുള്ള അധ്യപകർക്ക് പുറമെ ഇപ്പോൾ യോഗ്യത നേടിയ ഉദ്യോഗാർഥികളും അപേക്ഷിച്ചിട്ടുണ്ട്.

    പരീക്ഷാർഥികളുടെ അപേക്ഷ പരിഗണിച്ച് മൂന്ന് തവണയാണ് അപേക്ഷിക്കാനുള്ള തിയതി നീട്ടിയത്. ജനുവരി 12 വരെയാണ് അപേക്ഷ സ്വീകരിച്ചിരുന്നത്. ആറുമാസം കൂടുമ്പോളാണ് കെ-ടെറ്റ് പരീക്ഷ നടത്താറുള്ളത്. ഇടക്കാലത്ത് വർഷത്തിൽ മൂന്നു തവണ വരെ പരീക്ഷ നടത്തിയിട്ടുണ്ട്.

    സാധാരണ ഓരോ തവണയും 50,000 മുതൽ 70,000 വരെയാണ് അപേക്ഷകർ ഉണ്ടാവാറുള്ളത്. സുപ്രിം കോടതി സർവീസിലിരിക്കുന്നവർക്കും കെ- ടെറ്റ് നിർബന്ധമാക്കുകയും യോഗ്യത നേടുന്നതിന് കാലപരിധി നിശ്ചയിക്കും ചെയ്തതോടെയാണ് അപേക്ഷകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് ഉണ്ടായത്. ഡിസംബർ 22 നായിരുന്നു ഇത്തവണത്തെ വിജ്ഞാപനം.

    അഞ്ചു വർഷത്തിൽ കൂടുതൽ സർവീസ് ബാക്കിയുള്ള അധ്യാപകർ നിർബന്ധമായും ടെറ്റ് നേടണമെന്നായിരുന്നു സുപ്രിം കോടതി വിധി. ഫെബ്രുവരി 21,23 തിയതികളിലാണ് ഇത്തവണത്തെ കെ-ടെറ്റ് പരീക്ഷ.

     


    No comments

    Post Top Ad

    Post Bottom Ad