പുതുവർഷത്തിൽ 'ഇരുട്ടടിയായി' വാണിജ്യ സിലിണ്ടർ വിലയിൽ 111 രൂപയുടെ വർധന
ന്യൂഡൽഹി: പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ കുത്തനെ വർധന. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 111 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
പ്രധാന നഗരങ്ങളിലെ പുതിയ നിരക്കുകൾ:
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെല്ലാം വില വർധന നടപ്പായി.
* ഡൽഹി: 1580.50 രൂപയായിരുന്ന സിലിണ്ടറിന് ഇനി 1691.50 രൂപ നൽകണം.
* ചെന്നൈ: രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ് — 1849.50 രൂപ (പഴയ വില: 1739.5).
* കൊൽക്കത്ത: 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു.
* മുംബൈ: 1531.50 രൂപയിൽ നിന്ന് 1642.50 രൂപയായി.
* തിരുവനന്തപുരം: കേരളത്തിൽ ഇന്നത്തെ വില 1719 രൂപയാണ്.
ഭക്ഷ്യവില വർധിച്ചേക്കും:
ഹോട്ടലുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില ഉയർന്നത് പൊതുവിപണിയിൽ ഹോട്ടൽ ഭക്ഷണ നിരക്കുകൾ വർധിക്കാൻ കാരണമായേക്കുമെന്ന ആശങ്കയുണ്ട്. ഡിസംബറിൽ സിലിണ്ടർ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, പുതിയ വർഷം തുടങ്ങിയത് വൻ വർധനയോടെയാണ്.
ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (IGL) ഡൽഹിയിൽ പിഎൻജി (PNG) വിലയിൽ നേരിയ കുറവ് വരുത്തിയത് മാത്രമാണ് പുതുവർഷത്തിൽ ഉപഭോക്താക്കൾക്ക് ലഭിച്ച ഏക ആശ്വാസം

No comments
Post a Comment