Header Ads

  • Breaking News

    സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ; അഡ്മിറ്റ് കാർഡുകൾ ഉടൻ ലഭ്യമാകും




    ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 17-ന് ആരംഭിക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ അടുത്ത ആഴ്ച മുതൽ ലഭ്യമാകുമെന്ന് ബോർഡ് അറിയിച്ചു. ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും സിബിഎസ്ഇയുടെ വെബ്‌സൈറ്റിലൂടെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.

    സ്വകാര്യ വിദ്യാർത്ഥികൾക്കുള്ള (Private Candidates) അഡ്മിറ്റ് കാർഡുകൾ ജനുവരി 19-ന് തന്നെ ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു. റെഗുലർ വിദ്യാർത്ഥികൾക്കുള്ള കാർഡുകളാണ് അടുത്ത ആഴ്ചയോടെ പുറത്തിറങ്ങുക.

    അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം:

     * cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

     * ഹോം പേജിലെ ‘Pariksha Sangam’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

     * തുടർന്ന് ‘Schools’ സെക്ഷനിലെ ‘Admit Card/Attendance Sheet’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

     * സ്കൂൾ ലോഗിൻ വിവരങ്ങൾ (User ID, Password) നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.

    വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, പരീക്ഷാ സെന്റർ വിവരങ്ങൾ, വിഷയങ്ങളുടെ കോഡ്, പരീക്ഷാ തീയതികൾ, പ്രധാന നിർദ്ദേശങ്ങൾ എന്നിവ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഹാൾ ടിക്കറ്റിലെ വിവരങ്ങൾ കൃത്യമാണോ എന്ന് വിദ്യാർത്ഥികൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്


    No comments

    Post Top Ad

    Post Bottom Ad