Header Ads

  • Breaking News

    പമ്പയിൽ സ്ത്രീകൾക്ക് ശീതീകരിച്ച വിശ്രമകേന്ദ്രമൊരുക്കി




    ശബരിമല :- തീർഥാടകർക്കൊപ്പം പമ്പയിലെത്തുന്ന വനിതകൾക്ക് സുഖമായും സുരക്ഷിതമായും വിശ്രമിക്കാൻ ശീതീകരിച്ച വിശ്രമകേന്ദ്രമായി. വനിത കൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമിച്ചതാണ് ആധുനികസൗകര്യങ്ങളുള്ള വിശ്രമകേന്ദ്രം (ഫെസിലിറ്റേഷൻ സെൻ്റർ). പമ്പാഗണപതി ക്ഷേത്രത്തിനു സമീപമാണ്, ആയിരം ചതുരശ്രയടിയിൽ 50 സ്ത്രീകൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന കേന്ദ്രം ഒരുക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്  പ്രശാന്ത് ഉദ്ഘാടനം ചെയ്തു

    No comments

    Post Top Ad

    Post Bottom Ad