Header Ads

  • Breaking News

    റിലീസിന് 33 വർഷങ്ങൾക്ക് ശേഷവും ആവേശം ചോരാതെ അമരം


    29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ മലയാള ചലച്ചിത്രം ‘അമരം’ പ്രദർശിപ്പിച്ചു. ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചായഗ്രഹകൻ മധു അമ്പാട്ടാണ്. സിനിമയുടെ പല രംഗങ്ങൾക്കും വൻ കൈയടിയാണ് ലഭിച്ചത്. സിനിമയുടെ ഭാഗമായ, മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓർമ പുതുക്കൽ വേദി കൂടിയായി പ്രദർശനം മാറി. സിനിമയിലെ എല്ലാ രംഗങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നു ചോദ്യോത്തരവേളയിൽ മധു അമ്പാട്ട് പ്രതികരിച്ചു. സിനിമാ ജീവിതത്തിൽ അൻപത് വർഷം തികയ്ക്കുന്ന മധു അമ്പാട്ടിനോടുള്ള ആദരസൂചകമായാണ് മേളയിൽ ‘അമരം’ പ്രദർശിപ്പിച്ചത്

    No comments

    Post Top Ad

    Post Bottom Ad