Header Ads

  • Breaking News

    കീർത്തി സുരേഷ് വിവാഹിതയാകുന്നു: വരൻ കൊച്ചി സ്വദേശി ആന്റണി, പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയം


    നടി കീർത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് നടിയുടെ അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ. അടുത്ത മാസം ഗോവയിൽ വച്ചാകും വിവാഹം. ബിസിനസുകാരനായ ആന്റണി തട്ടിലാണ് വരൻ. കൊച്ചി സ്വദേശിയായ ആന്റണിയുമായി പ്ലസ്ടു മുതലുള്ള പരിചയമാണെന്ന് സുരേഷ് കുമാർ പറഞ്ഞു.

    ‘‘കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക.’’– സുരേഷ് കുമാർ ഒരു മാധ്യമത്തിന് പ്രത്യേകം നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad