Header Ads

  • Breaking News

    പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും ; സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും




    കൽപറ്റ :- വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയിൽ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

    No comments

    Post Top Ad

    Post Bottom Ad