Header Ads

  • Breaking News

    അധ്യാപകരാവാനുള്ള കുറഞ്ഞ യോഗ്യത ബിരുദമാകണം, നിലവിലെ കോഴ്‌സുകളെല്ലാം നാലുവർഷ ബിരുദമാവും ; അധ്യാപക വിദ്യാഭ്യാസ കോഴ്‌സുകൾ മാറുന്നു



    തിരുവനന്തപുരം :- അധ്യാപക വിദ്യാഭ്യാസ കോഴ്സു‌കൾ നാലുവർഷ ബിരുദമാകുമ്പോൾ നിലവിലെ കോഴ്സുകളിലും മാറ്റമുണ്ടാകും. പ്രീ-പ്രൈമറി കോഴ്‌സുകൾക്ക് പ്രീ-പ്രൈമറി ടീച്ചേഴ്സ‌് ട്രെയിനിങ്, എൽ.പി അധ്യാപകരാവാൻ ഡി.എൽ.എഡ്, ഉയർന്ന ക്ലാസുകൾക്ക് ബി.എഡ് എന്നിങ്ങനെയാണ് നിലവിലെ കോഴ്‌സുകൾ.

    അധ്യാപകരാവാനുള്ള കുറഞ്ഞ യോഗ്യത ബിരുദമാകണമെന്നാണ് പുതിയ വ്യവസ്ഥ. നിലവിലെ കോഴ്‌സുകളെല്ലാം നാലുവർഷ ബിരുദമാവും. ഇതിനായി ബി.എ - ബി.എഡ്, ബി.എസ്‌സി - ബി.എഡ്, ബി.കോം - ബി.എഡ് എന്നീ മൂന്നു തരം പഠനപരിപാടികളുണ്ടാവും. മൂന്നുമുതൽ അഞ്ചുവരെ വയസ്സു കാർക്കുള്ള പ്രിപ്പറേറ്ററി, പ്രീ-പ്രൈ മറി- പ്രൈമറി വിദ്യാഭ്യാസം ഉൾ പ്പെട്ട ഫൗണ്ടേഷൻ, യു.പി. ക്ലാസു കൾക്കുള്ള മിഡിൽ, എട്ടുമുതൽ 12 വരെയുള്ള സെക്കൻഡറി എന്നീ നാലുഘട്ടത്തിലുള്ള കുട്ടികളെ പഠി പ്പിക്കാൻ പ്രത്യേകം കോഴ്‌സുകളു ണ്ടാവും.ഇരട്ടബിരുദം എന്ന കാഴ്ചപ്പാടിലാണ് കോഴ്‌സുകൾ.

    അധ്യാപകരാവാൻ 2030 മുതൽ ഐ.ടി.ഇ.പി. യോഗ്യതയാക്കാനാണ് എൻ.സി.ടി.ഇ. നിബന്ധന. നി ലവിലെ ദ്വിവത്സര കോഴ്‌സുകളെ ബാധിക്കില്ല. നിലവിലെ കോഴ്സ് രീതി മുഴുവൻ മാറ്റുന്നതിനുപക രം, ക്രമേണ സംയോജിതഘടന യിലേക്കു മാറാനാണ് നിർദേശം. ഹ്രസ്വകാല-ഇടക്കാല കോഴ്‌സു കൾ തുടരാൻ തടസ്സമില്ല. വി ദ്യാർഥികൾക്ക് പുതിയ കോഴ‌ കളിലേക്കു മാറാനും അവസരമൊ രുക്കും.

    കേരള, കാലിക്കറ്റ്, എം.ജി., കണ്ണൂർ സർവകലാശാലകൾക്കുകീഴി ലുള്ളത് 188 ബി.എഡ്. സ്ഥാപനങ്ങ ൾ. ഡി.എൽ.എഡ്. കേന്ദ്രങ്ങൾ -201. ഇവയെല്ലാം അഞ്ചു വർഷ ത്തിനുള്ളിൽ നിലവിലെ കോഴ്‌സു കൾ മാറ്റണം.ഇല്ലെങ്കിൽ അടയ്ക്കണമെ ന്നാണ് ഭീഷണി. സർക്കാർ, സർവകലാശാലാ കേന്ദ്രങ്ങൾക്കു മാറാൻ തടസ്സമില്ല. എന്നാൽ, സ്വാ ശ്രയ സ്ഥാപനങ്ങൾ വെല്ലുവിളി നേരിടും.

    മാറാനുള്ള മാർഗരേഖ

    ഒരേ സർവകലാശാലയ്ക്കു കീഴിലു ള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപന വും അധ്യാപകപഠനകേന്ദ്രങ്ങളും ചേർന്നുള്ള സഹകരണ മോഡൽ

    രണ്ടിലേറെ അധ്യാപക പഠനകേ ന്ദ്രങ്ങൾ ചേർന്നുള്ള ക്ലസ്റ്റർ സം വിധാനം 

    സ്വാശ്രയ കോളേജുകൾ പുതിയ പഠനവിഭാഗങ്ങൾ തുറന്ന് ബഹു വിധ ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങളാക്കാം

    ഒരേ സർവകലാശാലയ്ക്കു കീഴി ലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപക പഠന കേന്ദ്രവും തമ്മിൽ ധാരണാപത്രമു ണ്ടാക്കി ഇരട്ട ബിരുദ കോഴ്‌സുകൾ നടപ്പാക്കാം

    ദേശീയ-അന്താരാഷ്ട്ര സ്ഥാപനങ്ങ ളുമായി സഹകരിച്ചും ഓൺലൈൻ, വിദൂര വിദ്യാഭ്യാസ കോഴ്സു‌കളു മൊക്കെ നടത്തിയും ക്ലസ്റ്റർ വിക സിപ്പിക്കാം

    ഡി.എൽ.എഡ്., ഡയറ്റ് കേന്ദ്രങ്ങൾ ക്ക് സർവകലാശാലകളിൽ അഫി ലിയേഷൻ

    No comments

    Post Top Ad

    Post Bottom Ad