Header Ads

  • Breaking News

    അർജന്റീന ടീം കേരളത്തിലെത്തും, മെസിയും ഉണ്ടാകും; സ്ഥിരീകരിച്ച് കായിക മന്ത്രി

    അർജന്റീന ഫുട്‌ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സൂപ്പർ താരം ലയണൽ മെസി കേരളത്തിൽ വരുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുന്നതിനായി ഞങ്ങൾ സ്‌പെയിനിലേക്ക് പോയിരുന്നു. സ്‌പെയിനിൽ വെച്ച് ചർച്ച നടത്തി. 2025ൽ ഇന്ത്യയിൽ അർജന്റീനയുടെ സൗഹൃദ മത്സരം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്.

    സർക്കാരിന് ഇത് വലിയ സാമ്പത്തിക ബാധ്യത ആകുമെന്നതിനാൽ സാമ്പത്തിക സഹകരണം ആവശ്യമാണ്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേർന്ന് മത്സരം സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്

    സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാകും മത്സരം നടത്തുക. ഇതിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് അർജന്റീനയാണ്. ഒന്നര മാസത്തിനകം അർജന്റീന ടീം പ്രതിനിധികൾ കേരളത്തിൽ വരും. സർക്കാരും അർജന്റീന ടീമും ചേർന്ന് മത്സരത്തിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തും. കൊച്ചിയിൽ മത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad