ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാം; ബയോഇങ്ക് നിർമിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്
ശ്രീചിത്രയ്ക്ക് പേറ്റന്റ് ലഭിച്ച ഈ ഉൽപ്പന്നം കിൻഫ്ര ഹൈടെക് പാർക്കിലെ സയർ സയൻസ് പ്രൈവറ്റ് ലിമിറ്റഡാണ് വിപണിയിലെത്തിക്കുന്നത്. രാസമാറ്റം വരുത്തിയ ജലാറ്റിനാണ് ബയോ ഇങ്കിന്റെ പ്രധാന ഘടകം.
വെള്ളത്തിൽ പെട്ടെന്ന് ലയിക്കുന്നതാണ് ഈ ബയോഇങ്ക്.ഏറ്റവും സങ്കീർണതയുള്ള കരളിലെ ടിഷ്യൂ പോലെയുള്ളവയിലെ പരീക്ഷണം വിജയമായതോടെയാണ് വ്യാവസായിക ഉൽപ്പാദനത്തിലേക്ക് കടന്നത്. വ്യക്തിഗത ചികിത്സയ്‌ക്ക് ആവശ്യമായവിധം കോശങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ രോഗിയുടെ കോശങ്ങളിൽനിന്ന് കൃത്രിമ അവയവം വികസിപ്പിക്കാനും കഴിയും. ബയോഇങ്ക് എന്ന കണ്ടുപിടിത്തം അവയവ മാറ്റം കാത്തിരിക്കുന്ന രോഗികൾക്കും ഉപകാരപ്രദമാകും.

No comments
Post a Comment