5 വർഷത്തിനിടെ കേരളത്തിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് 124 പേർ
ന്യൂഡൽഹി :- കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ 124 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കടുവയുടെ ആക്രമണത്തിൽ 2 പേർ മരിച്ചു. എന്നാൽ, ആനയും കടുവയും ഒഴികെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കു വ്യക്തമാക്കിയിട്ടില്ല. അതേസമയം, ട്രെയിൻ തട്ടിയും വൈദ്യുതാഘാതമേറ്റും 5 വർഷത്തിനിടെ സംസ്ഥാനത്ത് 34 ആനകൾ ചരിഞ്ഞിട്ടുണ്ട്.
വന്യജീവി ആക്രമണത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന സഹായധനം 10 ലക്ഷം ആയി കുട്ടിയെന്നും ഇതിൽ 60% കേന്ദ്രവും 40 % സംസ്ഥാനവുമാണ് വഹിക്കുന്നതെന്നും മറുപടിയിൽ വ്യക്തമാക്കി. നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം പ്രത്യേകമായി സംസ്ഥാനങ്ങൾക്കു നൽകുന്നില്ല. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട സ്കീമുകളിൽ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടിൽ നിന്നാണ് തുക നൽകുന്നത്. വന്യ ജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം കുറയ്ക്കേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്നു പറഞ്ഞ മന്ത്രി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുകൾ കൈക്കൊള്ളുന്ന നടപടികളും വിശദീകരിച്ചു.
No comments
Post a Comment