Header Ads

  • Breaking News

    മണ്ണിടിച്ചൽ;തലശ്ശേരി- മാനന്തവാടി നെടുംപൊയിൽ പേര്യ ചുരം റോഡിൻ്റെ പുനർ നിർമാണം പ്രതിസന്ധിയിൽ





    തലശ്ശേരി- മാനന്തവാടി നെടുംപൊയിൽ - പേര്യ  ചുരം
    റോഡിന്റെ പുനർനിർമ്മാണം പ്രതിസന്ധിയിലേക്ക്.
    തുടർച്ചയായി മണ്ണിടിയുന്നതു കാരണം പ്രവർത്തി നീണ്ടു പോകാനാണ് സാധ്യത.
    തിങ്കളാഴ്ച രാത്രിയിലും മണ്ണിടിഞ്ഞ്  വീണു.ചുരത്തിലും ചുറ്റുമുള്ള പലയിടങ്ങളിലുമായി ഭൂമിയിൽ വിള്ളൽ കണ്ടെത്തിയത് രണ്ട് മാസം മുൻപാണ്. എന്നാൽ പ്രാധാന്യമുള്ള റോഡ് എന്ന പരിഗണനയിൽ ഈ റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്ന നിർബന്ധപൂർണമായ സമ്മർദ്ദം കാരണം മാണ് തിരക്കിട്ട് പ്രവർത്തികൾ ആരംഭിച്ചത്
    എന്നാൽ തുടർച്ചയായി മണ്ണിടിയുന്നത്  പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രണ്ടാഴ്ച മുമ്പ് റോഡ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചിരുന്നു. പലയിടങ്ങളിലായി ചുരം മേഖലയിൽ മൂന്ന് കിലോമീറ്ററോളം നീളത്തിൽ സോയിൽ പൈപ്പിങ് സാധ്യത നിലനിൽക്കുകയാണ് എന്നാണ് വിദഗ്ധരുടെ നിഗമനം. എന്തായാലും പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്

    No comments

    Post Top Ad

    Post Bottom Ad