Header Ads

  • Breaking News

    യുപിയിൽ സാമൂഹ്യമാധ്യങ്ങളിൽ കൂടി തോക്ക് വിൽപ്പന 7 പേർ അറസ്റ്റിൽ.



    ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആയുധ വില്പന യുപിയിലെ മുസാഫർ നഗറിൽ ഏഴ് പേർ അറസ്റ്റിൽ അസം റിസ്വി, മനിഷ് കുമാർ, വിവേക് ന​ഗർ, റിഷഭ് പ്രജാപതി, പ്രദീപ് കുമാർ, വിശാൽ, പ്രതീക് ത്യാ​ഗി എന്നിവരാണ് പൊലീസ് പിടിയിലായത്.

    അനധികൃതമായി ആയുധ വിൽപ്പന നടത്തുന്നു എന്ന വിവരത്തെത്തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വാങ്ങാനെത്തിയവർക്ക് തോക്ക് നൽകാൻ എത്തിയപ്പോഴാണ് പൊലീസ് ഇരുകൂട്ടരേയും പിടിച്ചത്. അറസ്റ്റിലായ പ്രദീപ് കുമാർ, വിശാൽ എന്നിവർ ആയുധം വാങ്ങാനെത്തിയവരാണെന്നും. പ്രതീക് ത്യാഗിയുടെ സഹായത്തോടെ ആയുധ വിൽപന സംഘവുമായി ഇവർ ഇടപെടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

    ഓൺലൈൻ വഴിയാണ് സംഘം പണമിടപാട് നടത്തിയിരുന്നത്. അഞ്ച് അനധികൃത പിസ്റ്റളുകൾ, വെടിയുണ്ടകൾ, ബൈക്ക്, ഒരു കാർ, മൊബൈൽ ഫോണുകൾ എന്നിവ സംഘത്തിന്റെ കൈയ്യിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഇവർക്കായി പൊലീസ് തെരച്ചിൽ നടത്തുകയായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപതി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad