Header Ads

  • Breaking News

    രാജീവ് ജോസഫിനെതിരെ നടന്ന വധശ്രമം അപലപനീയം അബ്ദുൽ കരീം ചേലേരി

    കണ്ണൂർ എയർ പോർട്ടിന്ന് പോയൻ്റ് ഓഫ് കാൾ പദവി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മട്ടന്നൂരിൽ നിരാഹാര സമരം അനുഷ്ഠിക്കുന്ന അഡ്വ. രാജീവ് ജോസഫിനെതിരെ നടന്ന വധശ്രമം അപലപനീയമാണെന്ന് മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി.കഴിഞ്ഞ പത്ത് ദിവസമായി നിരാഹാരമിരിക്കുന്ന രാജീവ് ജോസഫിന് നേരെ നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിരവധി തവണ കഴുത്തിന് നേരെയും പിന്നീട് കയ്യിലുമാണ് മാരകായുധമുപയോഗിച്ച് അദ്ദേഹത്തെ അക്രമിച്ചത്. 

    മലബാറിലെ യാത്രക്കാരുടെയും പ്രവാസികളുടെയും മിതമായ ഒരാവശ്യമുയർത്തിപ്പിടിച്ച് നടത്തുന്ന സമരത്തിന് ദിനേനയെന്നോണം ജനപിന്തുണ ലഭിച്ചു വരികയാണ്. ഇത്തരമൊരു സന്ദർഭത്തിൽ നടന്ന ഈ കൊലപാതക ശ്രമത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണം. മട്ടന്നൂർ പോലീസ് സ്റ്റേഷന് സമീപത്ത് നടന്ന ഈ അക്രമം ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് കാണിക്കുന്നതെന്ന് കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.

    കണ്ണൂർ എയർ പോർട്ടിന്ന് പോയൻ്റ് ഓഫ് കാൾ പദവി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മട്ടന്നൂരിൽ നിരാഹാര സമരം അനുഷ്ഠിക്കുന്ന അഡ്വ. രാജീവ് ജോസഫിനെതിരെ നടന്ന വധശ്രമം അപലപനീയമാണെന്ന് മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി

    കഴിഞ്ഞ പത്ത് ദിവസമായി നിരാഹാരമിരിക്കുന്ന രാജീവ് ജോസഫിന് നേരെ നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിരവധി തവണ കഴുത്തിന് നേരെയും പിന്നീട് കയ്യിലുമാണ് മാരകായുധമുപയോഗിച്ച് അദ്ദേഹത്തെ അക്രമിച്ചത്. 

    മലബാറിലെ യാത്രക്കാരുടെയും പ്രവാസികളുടെയും മിതമായ ഒരാവശ്യമുയർത്തിപ്പിടിച്ച് നടത്തുന്ന സമരത്തിന് ദിനേനയെന്നോണം ജനപിന്തുണ ലഭിച്ചു വരികയാണ്. ഇത്തരമൊരു സന്ദർഭത്തിൽ നടന്ന ഈ കൊലപാതക ശ്രമത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണം. മട്ടന്നൂർ പോലീസ് സ്റ്റേഷന് സമീപത്ത് നടന്ന ഈ അക്രമം ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് കാണിക്കുന്നതെന്ന് കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad