മുൻഗണനാ റേഷൻ കാർഡ് മസ്റ്ററിങ് ഒക്ടോബർ 3 ന് ആരംഭിക്കും
കണ്ണൂർ :- മുൻഗണനാ റേഷൻ കാർഡുകളിൽപ്പെട്ട കുടുംബാംഗങ്ങളുടെ മസ്റ്ററിങ്ങിനായി ഒക്ടോബർ 3 മുതൽ എട്ടുവരെ ജില്ലയിലെ റേഷൻ കടകളുടെ സമീപത്ത് പ്രത്യേക ക്യാമ്പുകൾ. ഈ ദിവസങ്ങളിൽ എഎവൈ, പിഎച്ച്എച്ച് മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡ് (മഞ്ഞ, പിങ്ക്) ഉൾപ്പെടെ എല്ലാ അംഗങ്ങളും റേഷൻ, ആധാർ കാർഡുകൾ സഹിതം റേഷൻ കടകളിലെത്തണം.
എത്തിച്ചേരാനാകാത്ത കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പേരുവിവരം താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കണം. അത്തരം കേസുകളിൽ സപ്ലൈ ഓഫീസ് ജീവനക്കാർ വീടുകളിൽ നേരിട്ടെത്തും
No comments
Post a Comment