കണ്ണൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കണ്ണൂർ :- കണ്ണൂർ കുടിയാൻ മലയിൽ ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അതേ തുടർന്നുണ്ടായ സംഘർഷത്തിനുമൊടുവിലാണ് നാരായണൻ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊഴി എടുത്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ.
No comments
Post a Comment