Header Ads

  • Breaking News

    കമ്പനി അഴീക്കല്‍ തുറമുഖത്ത് മണല്‍വാരല്‍ സ്വകാര്യകമ്പനി ക്ക് കൈമാറാൻ നീക്കം.




    ണ്ണൂർ: അഴീക്കല്‍ തുറമുഖത്ത് വളപട്ടണം പുഴയില്‍ മണലെടുപ്പ് സ്വകാര്യ കമ്പനി ക്ക് കൈമാറാൻ സർക്കാർ നീക്കം. കേരള മാരിടൈം ബോർഡിന്റെ കീഴില്‍ മികച്ച രീതിയില്‍ നടന്നുവന്ന മണലെടുപ്പാണ് സ്വകാര്യ കമ്ബനിക്ക് കൈമാറാൻ ഒരുങ്ങുന്നത്.

    ഇതുസംബന്ധിച്ച്‌ ടെൻഡർ നടപടികളിലേക്കടക്കം സർക്കാർ കടന്നു. രണ്ടായിരത്തോളം തൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലാകുന്നത്. ജില്ലയിലെ ഏക അംഗീകൃത മണല്‍ക്കടവായ വളപട്ടണത്ത് മണലെടുപ്പ് മുടങ്ങിയിട്ട് ഒരു വർഷവും എട്ടുമാസവും കഴിഞ്ഞു.

    ജില്ലയില്‍ നിന്നുള്ള സി.പി.എം സംസ്ഥാന നേതാവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സ്വകാര്യകമ്പനി യടക്കം മൂന്നു കമ്ബനികള്‍ ടെൻഡറില്‍ പങ്കെടുത്തിട്ടുണ്ട്. മണലെടുപ്പ് സ്വകാര്യ കമ്ബനിക്ക് കൈമാറിയാല്‍ നിർമാണ മേഖലയിലുള്ള ആവശ്യക്കാരും ഭീമമായ തുക നല്‍കി മണലെടുക്കേണ്ടിവരും.


    No comments

    Post Top Ad

    Post Bottom Ad