Header Ads

  • Breaking News

    ആലപ്പി – കണ്ണൂർ എക്സ്പ്രസ് പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയി




    ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയതിൽ അന്വേഷണം. ലോക്കോ പൈലറ്റിനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. റെയിൽവേ കൺട്രോളിങ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം. കനത്ത മഴയിൽ പയ്യോളി സ്റ്റേഷന്റെ ബോർഡ് കാണാൻ സാധിച്ചില്ലെന്ന് ലോക്കോ പൈലറ്റ്. ഇന്നലെ രാത്രിയാണ് ട്രെയിൻ നിർത്താതെ പോയത്. തീവണ്ടി നിർത്തിയത് സ്റ്റേഷൻ വിട്ട് രണ്ട് കിലോമീറ്റർ അകലെയുള്ള അയനിക്കാട്. പയ്യോളിയാണെന്ന് കരുതി യാത്രക്കാരിൽ പലരും ഇവിടെ ഇറങ്ങി. മറ്റുള്ളവർ വടകരയിലും. ദുരിതം നേരിട്ട യാത്രക്കാർ വടകര സ്റ്റേഷനിൽ പ്രതിഷേധിച്ചു.

    തുടർന്ന് യാത്രക്കാർക്ക് റെയിൽവേ വാഹന സൗകര്യം ഏർപ്പെടുത്തി നൽകി.പയ്യോളി സ്റ്റേഷനിൽ വണ്ടി കാത്ത് നിന്ന കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും വലഞ്ഞു. ലോക്കോ പൈലറ്റിനെതിരെ ആദ്യന്തര അന്വേഷണം തുടങ്ങി. റെയിൽവേ കൺട്രോളിങ്ങ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം . അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്നും റെയിൽവേ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad