Header Ads

  • Breaking News

    സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ എട്ടിക്കുളം ഓര്‍മ്മയായി



    എട്ടിക്കുളം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാള്‍ -സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവി ദമ്പതികളുടെ മകനായ സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ (64) രാവിലെ നിര്യാതനായി. 1960 മെയ് ഒന്നിനായിരുന്നു ജനനം. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. പിതാവിനു പുറമെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്ലിയാര്‍, ഇമ്പിച്ചാലി മുസ്‌ലിയാര്‍, ഉള്ളാള്‍ ബാവ മുസ്ലിയാര്‍, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്. ഖുറായിലെ സയ്യിദ് ഫള്ല്‍ ഇസ്ലാമിക് സെന്ററിലെ പ്രധാന ഉസ്താദാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം,സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജനറൽ സെക്രട്ടറി, എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷണല്‍ സെന്റര്‍ ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നു. അല്‍ ഖിദ്മതുസ്സുന്നിയ്യ അവാര്‍ഡ്, ജാമിഅ സഅദിയ്യ ബഹ്‌റൈന്‍ കമ്മിറ്റി അവാര്‍ഡ്, ശൈഖ് സയ്യിദ് ഇസ്മാഈല്‍ ബുഖാരി അവാര്‍ഡ്, മലേഷ്യ മലബാരി മുസ്‌ലിം ജമാഅത്ത് അവാര്‍ഡ് തുടങ്ങി വിവിധ അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. കര്‍ണ്ണാടകയിലെ മംഗലാപുരത്തിന് സമീപമുള്ള ഖുറായിലെ വെച്ച് ജനാസ സംസ്കരണ ചടങ്ങുകള്‍ നടത്തി.

    No comments

    Post Top Ad

    Post Bottom Ad