പ്ലസ് വൺ പ്രവേശനം ; രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് അപേക്ഷ ഇന്ന് വൈകീട്ട് വരെ
തിരുവനന്തപുരം :- പ്ലസ് വൺ പ്രവേശനത്തിൻ്റെ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് വേണ്ടി ഇന്നു വൈകിട്ട് 5 വരെ അപേക്ഷകൾ പുതുക്കി നൽകാം. സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകൾ വെബ്സൈറ്റിലുണ്ട്. ഇതനുസരിച്ചാണ് അപേക്ഷ പുതുക്കേണ്ടത്.
ആദ്യ സപ്ലിമെന്ററി അലോട്മെന്റിൽ അവസരം ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ മൂലം അവസരം ലഭിക്കാത്തവർക്കുമാണ് രണ്ടാം സപ്ലിമെന്ററി അലോട്മെന്റ്. പ്ലസ് വൺ വിദ്യാർഥികൾക്ക് സ്‌കൂളും കോഴ്സും മാറുന്നതിനുള്ള പട്ടികയിൽ ഉള്ളവർ ഇന്നു വൈകിട്ടു 4ന് അകം സ്‌കൂളിൽ ഹാജരാകണം.
No comments
Post a Comment