Header Ads

  • Breaking News

    കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് ഇളവ്; വാങ്ങിയ അധിക പെര്‍മിറ്റ് ഫീസ് തിരിച്ചുനല്‍കുമോ? തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടി നല്‍കി മന്ത്രി എംബി രാജേഷ്,



    കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി മന്ത്രി എംബി രാജേഷ്.കഴിഞ്ഞ ദിവസങ്ങളില്‍ പെര്‍മിറ്റ് ഫീസടച്ച ചിലര്‍ക്ക് ഇളവ് ലഭിക്കുമോ എന്ന ചോദ്യം നവമാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്, ചോദ്യം ന്യായമാണ്. ആ കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഈ വീഡിയോ. അതിനൊപ്പം തന്നെ തെറ്റിദ്ധാരണ പരത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ചിലര്‍ക്കും ഈ മറുപടി അനിവാര്യമാണ്.


    ഇന്ന് പ്രഖ്യാപിച്ച പുതിയ ഫീസിനു 2023 ഏപ്രില്‍ 10 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും എന്ന കാര്യം വ്യക്തമാക്കട്ടെ. ഈ കാലയളവില്‍ പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക്, ഒടുക്കിയ അധിക തുക തിരിച്ചുനല്‍കുക തന്നെ ചെയ്യും. ഇതിന് കെ സ്മാര്‍ട്ട് വഴിയും ഐ എല്‍ ജി എം എസ് വഴിയും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കും. പെര്‍മിറ്റ് ഫീസ് പൂര്‍ണമായും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നത്. അതിനാല്‍ ഈ തുക കൊടുത്തുതീര്‍ക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കും. പണം ഓണലൈനായി ലഭ്യമാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്, ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളില്‍ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്.


    No comments

    Post Top Ad

    Post Bottom Ad