Header Ads

  • Breaking News

    ഉന്നത വിജയികൾക്ക് അനുമോദനം


    ഏഴോം : *ഏഴോം മുജാഹിദ്‌ നഗർ കൂട്ടായ്മയുടെ യു എ ഇ ചാപ്റ്ററിന്റെ* ആഭിമുഖ്യത്തിൽ ഡിഗ്രീ,പ്ലസ്‌ ടു,എസ്‌ എസ്‌ എൽ സി, മദ്റസാ പരീക്ഷകളിൽ ഏഴോം പ്രദേശത്ത്‌ നിന്നും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
    പരിപാടിയിൽ കൂട്ടായ്മ *യു എ ഇ ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ ഹുസൈൻ അച്ചീരകത്ത്‌* അധ്യക്ഷത വഹിച്ചു.അനുമോദന സദസ്സ്‌ *തളിപ്പറമ്പ സർ സയ്യിദ്‌ കോളേജ്‌ കെമിസ്ട്രി വിഭാഗം മുൻ മേധാവി പ്രൊഫ വി കെ സഹീദ്‌ ഉദ്ഘാടനം ചെയ്തു.* പരിപാടിയിൽ‌ *പാനൂർ നഗരസഭാ ഹെൽത്ത്‌ ഇൻസ്പെകർ എ ജെ ഖാൻ‌ മുഖ്യാതിഥി ആയിരുന്നു.* വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് *എ ഇബ്രാഹീം കുട്ടി മാസ്റ്റർ,എം എം വി അലി,എ അബൂബക്കർ,കെ പി മുഹമ്മദ്‌ ഇഖ്ബാൽ,* എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.*പി ടി സിദ്ദിഖ്‌,ബി ആർ ഏഴോം,എ കുഞ്ഞഹമ്മദ്‌,കെ മൊയ്ദു,മുസ്തഫ എ,ഫസിലു റഹ്‌മാൻ അഴീക്കോടൻ,അമീൻ ഏഴോം,അബ്ദുൾ കരീം അച്ചീരകത്ത്‌* എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. *മുഹമ്മദ്‌ ബിൻ അനസ്* ഖിറാഅത്ത്‌ നിർവ്വഹിച്ചു.പോഗ്രാം കോഡിനേറ്റർ *സി പി അനസ് മാസ്റ്റർ* സ്വാഗതവും *ഷാഹിദ്‌ മഹ്മൂദ്* ‌ നന്ദിയും പറഞ്ഞു.
    *മുഹമ്മദ്‌ സാലി അച്ചീരകത്തിന്റെയും എ ഷഹറാബിന്റെയും സി പി അബ്ദുറസാക്കിന്റെയും* നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഏഴോം മുജാഹിദ്‌ നഗർ കൂട്ടായ്മയുടെ യു എ ഇ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌.

    No comments

    Post Top Ad

    Post Bottom Ad