Header Ads

  • Breaking News

    ഓൺലൈൻ ട്രേഡിങ് ; കണ്ണൂർ സ്വദേശിയിൽ നിന്ന് 1.8 കോടി രൂപ തട്ടിയെടുത്ത കേസിൽ 4 പേർ അറസ്‌റ്റിൽ




    കണ്ണൂർ :- കണ്ണൂർ സ്വദേശിയിൽ നിന്ന് ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ 1.8 കോടി രൂപ തട്ടിയെടുത്ത കേസിൽ 4 പേർ അറസ്‌റ്റിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശികളായ വാസിൽ, കബീർ, ആദിൽ, പേരാമ്പ്ര സ്വദേശി അൽഫാസ് എന്നിവരെയാണ് കണ്ണൂർ സൈബർ പോലീസ് എസ്എച്ച്ഒ ഷജു ജോസഫും സംഘവും അറസ്‌റ്റ് ചെയ്‌തത്‌. 

    പ്രതികൾക്ക് ഉത്തരേന്ത്യൻ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കേസിൽ 4 പേർകൂടി പിടിയിലാകാനുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ അജിത്കുമാർ പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad