Header Ads

  • Breaking News

    ഇന്ത്യക്ക് പ്രതീക്ഷയായി 117 പേർ; കായികമേളകളുടെ ഉത്സവത്തിന് ഇന്ന് പാരിസിൽ തിരിതെളിയും


    കായികമേളകളുടെ രാജാവായ ഒളിംപിക്സിന് ഇന്ന് പാരിസിൽ തിരി തെളിയും. ഒളിമ്പിക്സിന്റെ 33-ാം പതിപ്പിനാണ് ഇന്ന് തുടക്കമാവുക. 16 ദിവസം നീണ്ടുനിൽക്കുന്ന ഈ കായിക മാമാങ്കത്തിൽ 206 രാജ്യങ്ങളിലെ 10,500 കായികതാരണങ്ങളാണ് അണിനിരക്കുക. ഇന്ത്യയിൽ നിന്ന് വിവിധയിനങ്ങളിലായി 117 പേരാണ് പങ്കെടുക്കാനെത്തിയത്.ചരിത്രത്തിലാദ്യമായി ഒളിംപിക്‌സിന്റെ ഉദ്‌ഘാടനം തുറന്ന വേദിയിൽ നടക്കുന്ന മത്സരമെന്ന പ്രത്യേകതയും പാരിസ് ഒളിംപിക്സിനുണ്ട്. സെൻ നദിയിലൂടെ കായികതാരങ്ങളുടെ മാർച്ച്പാസ്റ്റും അതിനൊടുവിൽ ഈഫൽ ഗോപുരത്തിനുമുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്ന് മണിക്കൂറോളം നീളുന്ന ഉദ്‌ഘാടനപരിപാടികളുമായാണ് തുടക്കം. ഫ്രാൻസിന്റെ കലാ – സാംസ്‌കാരിക പരിപാടികളും ഉദ്‌ഘാടനത്തിലുണ്ടാകും.

    No comments

    Post Top Ad

    Post Bottom Ad