മട്ടന്നൂർ കുന്നോത്ത് സിപിഎം പ്രവർത്തകന്റെ സ്കൂട്ടി കത്തിച്ച നിലയിൽ
മട്ടന്നൂർ കുന്നോത്ത് സിപിഎം പ്രവർത്തകന്റെ സ്കൂട്ടി കത്തിച്ച നിലയിൽ. സിപിഎം കുന്നോത്ത് സെൻട്രൽ ബ്രാഞ്ച് അംഗം പി മഹേഷിന്റെ സ്കൂട്ടിയാണ് കത്തിച്ചത്.
ഇന്നലെ രാത്രി വീടിന്റെ പോർച്ചിൽ നിർത്തിയിട്ടതായിരുന്നു സ്കൂട്ടി. സ്കൂട്ടി കാണാത്തതിനെ തുടർന്ന് മഹേഷ് രാവിലെ തിരച്ചിൽ നടത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് നിന്നും 50 മീറ്റർ അകലെയുള്ള വയൽക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ സ്കൂട്ടി കണ്ടെത്തിയത്. സ്കൂട്ടി പൂർണ്ണമായും കത്തി നശിച്ചിരുന്നു. മഹേഷ് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

No comments
Post a Comment