Header Ads

  • Breaking News

    ഡ്രൈവിങ് ടെസ്റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കും



    സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമര സമിതിയുടെ സമരത്തെ തുടർന്ന് കഴിഞ്ഞ ആറ് ദിവസമായി ടെസ്റ്റുകൾ മുടങ്ങിയിരുന്നു.

    പൊലീസ് സംരക്ഷണത്തിൽ ടെസ്റ്റുകൾ ആരംഭിക്കാനാണ് ​മന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ നിർദേശം. അതേസമയം പ്രതിഷേധം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചു.

    സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം. മോട്ടോർ വാഹന വകുപ്പിന് സ്വന്തമായി സ്ഥലമുള്ളയിടങ്ങളിൽ ആകും ടെസ്റ്റുകൾ നടക്കുക.

    മറ്റ് സ്ഥലങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ഒരുങ്ങുകയുള്ളൂ. കെ എസ് ആർ ടി സിയുടെ സ്ഥലങ്ങളിൽ ഉള്‍പ്പടെ ടെസ്റ്റ് നടത്താനാണ് തീരുമാനം.

    ഇന്നലെ ചേർന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് നൽകിയിരിക്കുന്ന നിര്‍ദേശം.

    No comments

    Post Top Ad

    Post Bottom Ad