Header Ads

  • Breaking News

    ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: പെണ്‍കുട്ടിയുടെ കുടുംബം 15 വര്‍ഷമായി ആ ഫ്‌ളാറ്റിലെ താമസക്കാര്‍


    കൊച്ചി: കൊച്ചിയില്‍ നവജത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയത് കഴുത്തില്‍ തുണിചുറ്റിയെന്ന് കസ്റ്റഡിയിലായവര്‍ മൊഴി നല്‍കി. പതിനഞ്ച് വര്‍ഷമായി ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന കുടുംബത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    കുഞ്ഞിനെ ഫ്‌ളാറ്റിന് താഴേക്ക് എറിഞ്ഞ കവറാണ് കേസില്‍ വഴിത്തിരിവായത്. ആമസോണ്‍ പാഴ്സല്‍ കവറില്‍ പൊതിഞ്ഞായിരുന്നു കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്കെറിഞ്ഞത്. ഇതിലെ മേല്‍വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കസ്റ്റഡിയിലായവരിലേക്ക് അന്വേഷണം എത്തിയത്.

    കുട്ടിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് കസ്റ്റഡിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. കുട്ടിയുടെ മൃതദേഹം സമീപത്തുള്ള പറമ്പിലേക്ക് വലിച്ചെറിയുന്നതിനിടയില്‍ ലക്ഷ്യം തെറ്റി റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി. പതിനഞ്ച് വര്‍ഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ 23 വയസുള്ള മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം അര്‍ക്കുമറിയില്ലായിരുന്നു.

    പെണ്‍കുട്ടിയുടെ പ്രസവം നടന്നത് ഫ്‌ളാറ്റിലെ തന്നെ ശുചിമുറിയിലാണെന്നാണ് പുറത്ത് വരുന്ന വിവരം. രക്തക്കറ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മകള്‍ ഗര്‍ഭിണിയാണെന്ന് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം മൊഴി നല്‍കിയിരുന്നത്.

    രാവിലെ എട്ടു മണിയോടെയാണ് കൊച്ചി പനമ്പിള്ളിയിലെ വിദ്യാനഗറിലെ ഫ്ളാറ്റിനു മുന്നില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊറിയര്‍ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം.

    No comments

    Post Top Ad

    Post Bottom Ad