Header Ads

  • Breaking News

    മുട്ടം ജുമാഅത്ത് പള്ളിയിലെ മോഷണം:പ്രതികളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.


    പഴയങ്ങാടി : മമുട്ടം ജുമാഅത്ത് പള്ളിയിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവത്തിലെ രണ്ട് പ്രതികളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

    വെങ്ങര മുട്ടത്തെ എം.കെ.മുഹമ്മദ് ഫയാസ് (19), കൊട്ടില നരിക്കോട് പാറമ്മലിലെ കെ.ടി.മുഹമ്മദ് ഹിഫാസ് (18) എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ.മാരായ കെ.കെ.തുളസി, പ്രകാശൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത‌ത്. മാർച്ച് 11-ന് വൈകിട്ട് ഏഴിനും എട്ടിനുമിടയിലാണ് മോഷണം നടന്നത്.

    പള്ളിയുടെ മുകളിലെ നിലയിലെ പൂട്ടിയ മുറിയിലെ ബാഗിൽ സൂക്ഷിച്ച സൗദി റിയാൽ ഉൾപ്പെടെ 10,800 രൂപയും 38,000 രൂപയുടെയും 6000 രൂപയുടെയും ഓരോ മൊബൈൽ ഫോണുമാണ് മോഷണം പോയത്. സമാനമായ മറ്റൊരു കേസിൽപ്പെട്ട് ഇവരെ നേരത്തേ ചന്തേര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

    No comments

    Post Top Ad

    Post Bottom Ad