Header Ads

  • Breaking News

    ബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത: കേരളത്തിലേക്ക് ഡബിൾ ഡക്കർ തീവണ്ടി സർവീസ് എത്തുന്നു



    പാലക്കാട്: കേരളത്തിൽ ഉടൻ തന്നെ ഡബിൾ ഡക്കർ തീവണ്ടി സർവീസ് നടത്തും. അതിനുമുന്നോടിയായി പരീക്ഷണയോട്ടം ഇന്ന് നടക്കും. കോയമ്പത്തൂർ -കെ.എസ്.ആർ. ബെംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടമാണ് നടക്കുന്നത്. റെയിൽവേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിൾഡക്കർ എ.സി. ചെയർകാർ തീവണ്ടിയാണിത്.

    ബുധനാഴ്ചകളിൽ ഉദയ് എക്സ്പ്രസിന് സർവീസ് ഇല്ലാത്തതിനാലാണ് പരീക്ഷണയോട്ടം ഈ ദിവസം തന്നെ നടത്താൻ തീരുമാനിച്ചത്. ദക്ഷിണറെയിൽവേയുടെ സേലം, പാലക്കാട് ഡിവിഷനുകൾ ചേർന്നാണ് പരീക്ഷണയോട്ടം നടത്തുന്നത്. കോയമ്ബത്തൂരിൽനിന്ന് പൊള്ളാച്ചിവഴിയാവും യാത്ര.

    നവീകരിച്ച് വൈദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചിപാതയിൽ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരംകാണാൻകൂടി ലക്ഷ്യമിട്ടാണിത്. ബുധനാഴ് ചരാവിലെ എട്ടിന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും വണ്ടിയെത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും

    No comments

    Post Top Ad

    Post Bottom Ad