Header Ads

  • Breaking News

    പെരുമാറ്റചട്ടം ലംഘിച്ച് യുഡിഎഫ് പ്രചാരണം





    കണ്ണൂർ :പെരുമാറ്റചട്ടം ലംഘിച്ച് കെ സുധാകരന് വേണ്ടി മസ്‌കത്ത് കെഎംസിസിയുടെ പ്രചാരണം. സുധാകരന്റെ പോസ്റ്റർ സ്റ്റാറ്റസ് വെച്ച് സമ്മാനം നേടൂ എന്ന പോസ്റ്ററാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. വോട്ട് ചെയ്യുന്നതിന് എന്തെങ്കിലും സമ്മാനം നൽകുന്നതോ സാമ്പത്തികം നൽകുന്നതോ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്. ഇത് അറിഞ്ഞ് കൊണ്ട് തന്നെയാണ് യുഡിഎഫിന് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചുള്ള പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. മസ്‌ക്കത്ത് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയാണ് കെ സുധാകരന്റെയും രാഹുൽ ഗാന്ധിയുടെയും ഫോട്ടോ വെച്ച പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നത്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌ക്രീൻ ഷോട്ടിന്റെ തെളിവോട്കൂടി എൽഡിഎഫ് ലോകസഭ മണ്ഡലം സെക്രട്ടറി എൻ ചന്ദ്രൻ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടർക്ക് പരാതി നൽകി.

    No comments

    Post Top Ad

    Post Bottom Ad