Header Ads

  • Breaking News

    കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട




    അതിമാരകമയക്കുമരുന്നിനത്തിൽപ്പെട്ട MDMA യുമായി രണ്ട് പേർ കണ്ണൂർ സിറ്റി പോലീസിൻ്റെ പിടിയിലായി. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ lPS ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, സിറ്റി നാർക്കോട്ടിക് സെൽ അസി: കമ്മിഷണർ സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുംവളപട്ടണം പോലീസും നടത്തിയ വാഹന പരിശോധനക്കിടെയാണ് 4.9 ഗ്രാം MDMA യുമായി ഷാക്കിർ (35) ദീപേഷ് (52) എന്നിവരെ പിടികൂടിയത്.

    സംഘത്തലവനായ കൊച്ചുണ്ണി എന്നു വിളിക്കുന്ന സജീർ എന്നയാൾ ഓടിരക്ഷപ്പെട്ടു . നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ സജീർ ഓട്ടോറിക്ഷ വാടകക്കെടുത്ത് ഷാക്കീറിനെ ഡ്രൈവറായി ഉപയോഗിച്ച് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിക്കുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. 

    വളപട്ടണം SI നിധിൻ,DANSAF SI മഹിജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, ശ്രീജേഷ്, ബിനു ,രാഹുൽ, അനൂപ്, അബ്ദുൾ നിഷാദ്, സതീശൻ, സനോജ്, പ്രബീഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad