Header Ads

  • Breaking News

    കാറിൽ കടത്തിയ മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് മട്ടന്നൂരിൽ പിടിയിൽ





    കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനപരിശോധനക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന കാർ എക്സൈസ് പിടികൂടി. കോഴിക്കോട് നല്ലളം സ്വദേശി ഫിറോസ് ഖാനെ (31) ആണ് ഇരിട്ടി മട്ടന്നൂർ എക്സൈസ് സംഘം സാഹസികമായി പിൻതുടർന്ന് കരേറ്റയിൽ വച്ച് പിടികൂടിയത്. കൂട്ടുപുഴ മുതൽ നിരവധി വാഹനങ്ങളുമായി ഇടിച്ചാണ് ഇയാൾ വണ്ടി ഓടിച്ചത്. കരേറ്റയിൽ വച്ച് ആബുലൻസ് കുറുകെയിട്ടാണ് വണ്ടി തടഞ്ഞത്. ഇറങ്ങി ഓടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടി കൂടി ' ഇയാളുടെ കൈവശം നിന്നും 6 ഗ്രാം മെത്താംഫിറ്റമിനും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച KL17 Q 7708 നമ്പർ i20 കാറും പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെകടർ കെ.ഉത്തമൻ, ടി.കെ. വിനോദ്, സി.പി ഷാജി, എക്സൈസ് ഓഫീസർമാരായ ഷൈബി കുര്യൻ, പി.കെ. സജേഷ്, കെ.രമീഷ്, സി.വി.റിജുൻ, വി.ശരണ്യ, കെ.കേശവൻ, കെ.ടി.ജോർജ് എന്നിവരും ഉണ്ടായിരുന്നു

    No comments

    Post Top Ad

    Post Bottom Ad