Header Ads

  • Breaking News

    കണ്ണൂരിൽ നിർത്തിയ ടൂറിസ്റ്റ് ബസിൻ പിറകിൽ സ്‌കൂട്ടറടിച്ച് ഒരാൾ മരിച്ചു


    കണ്ണൂർ: കണ്ണൂരിൽ നിർത്തിയ ടൂറിസ്റ്റ് ബസിൻ പിറകിൽ സ്‌കൂട്ടറടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ ജില്ലയിലെ താണയിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം. സ്കൂട്ടർ യാത്രികനായ പയ്യമ്പലം സ്വദേശി കെ അബ്ദുൾ ബാസിത് ആണ് മരിച്ചത്. റോഡരികിൽ നിർത്തിയിരുന്ന ടൂറിസ്റ്റ് ബസിലേക്ക് സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. സംഭവം നടന്നശേഷം യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

    No comments

    Post Top Ad

    Post Bottom Ad