Header Ads

  • Breaking News

    സിഗരറ്റ് ചോദിച്ചിട്ട് കൊടുത്തില്ല; രാജ്യതലസ്ഥാനത്ത് 2 പേരെ കുത്തിക്കൊന്നു



     ല്‍ഹി: സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ രാജ്യതലസ്ഥാനത്ത് രണ്ടു പേർ കുത്തേറ്റ് മരിച്ചു. വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ബല്‍സാവ ഡയറി ഏരിയയിലാണ് കൊലപാതകം നടന്നത്.സമീർ, ഫർദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സമീറും ഫർദീനെയും ഇവരുടെ ബന്ധു വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.ഇവിടെ വെച്ച്‌ സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. അർദ്ധരാത്രിയോടെ ബന്ധുക്കളായ സമീറും ഫർദീനും ഒരുമിച്ച്‌ പുറത്തേക്ക് പോയി. പിന്നാലെയെത്തിയ സംഘം ഇവരെ കത്തികൊണ്ടു കുത്തുകയായിരുന്നു. ആക്രമണത്തില്‍ മുബിൻ എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ബന്ധു വീട്ടില്‍ വെച്ചുണ്ടായ തർക്കത്തിന്‍റെ തുടർച്ചയായാണ് ആക്രമണണെന്ന് മുബിൻ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad