Header Ads

  • Breaking News

    സ്‍കൂൾ വാഹനങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി MVD




    തിരുവനന്തപുരം :- സ്‍കൂൾ വാഹനങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്. നമ്മുടെ കുട്ടികൾ സുരക്ഷിതമായി പോകേണ്ട ഇത്തരം വാഹനങ്ങളിൽ ബ്രേക്ക്‌ ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ്, എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ, രജിസ്ട്രേഷൻ മാർക്ക്‌, വിൻഡ് സ്ക്രീൻ ഗ്ലാസുകൾ മുതലായവ മറച്ചു സർവീസ് നടത്തുന്നത് സുരക്ഷിതമോ എന്നാണ് ചിത്രം സഹിതമുള്ള പോസ്റ്റിലൂടെ എംവിഡി ചോദിക്കുന്നത്. ബാനറുകൾ അപകടകരമായി വലിച്ചു കെട്ടുന്നതും, കാഴ്ച്ച മറയുന്ന തരത്തിൽ പരസ്യ സ്റ്റിക്കറുകൾ പതിക്കുന്നതും മറ്റും കുറ്റകരമല്ലെ എന്നും എംവിഡി പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad