കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ഫ്രീസറുകള്‍ തകരാറില്‍
ആവശ്യക്കാര്‍ മൃതദേഹങ്ങളുമായി നെട്ടോട്ടമോടുന്നു.
ആകെയുള്ള 12 ഫ്രീസറുകളില്‍ 4 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ രണ്ടെണ്ണത്തില്‍ അജ്ഞാത മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കയാണ്.
ബാക്കിയുള്ള രണ്ടെണ്ണമാണ് ഉപയോഗിക്കുന്നത്.
പലപ്പോഴും മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടു പോകേണ്ടി വരുന്നുണ്ട്.
എം.എല്‍.സി കേസുകളില്‍ ഇത്തരത്തില്‍ മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുന്നുണ്ട്.
ഫ്രീസറുകള്‍ അടിയന്തിരമായി റിപ്പേര്‍ ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ട്.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള എം.എല്‍.സി കേസുകള്‍ ഭൂരിഭാഗവും എത്തുന്നത് ഇവിടെ ആയതിനാല്‍ മോര്‍ച്ചറി ഫ്രീസറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
No comments
Post a Comment