Header Ads

  • Breaking News

    സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സർക്കാർ തസ്‌തിക നിർണയം



    തിരുവനന്തപുരം :- സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സർക്കാർ തസ്‌തിക നിർണയം നടത്തുന്നു. ഇതിനായി സർക്കാർ-എയ്‌ഡഡ് സ്‌കൂളുകളിൽ നിന്നുള്ള വിവരശേഖരണം പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. പ്ലസ് വണിലും പ്ലസ് ടുവിലും 25 വിദ്യാർഥികളിൽ താഴെയുള്ള ബാച്ചുകളിൽ തസ്‌തികകൾ ഒഴിവാക്കും.

    കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹയർ സെക്കൻഡറിയിലും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണു ആദ്യമായി തസ്‌തിക നിർണയം നടത്തുന്നത്. ഇതോടെ, നിലവിൽ  അധികമുള്ള അധ്യാപകരെ പുനർ വിന്യസിക്കുന്നതിനൊപ്പം പിഎസ് സി വഴിയുള്ള പുതിയ നിയമനങ്ങൾ പരമാവധി കുറയ്ക്കാനുമാകും. സീനിയർ അധ്യാപക സ്‌ഥാനത്തേക്കുള്ള സ്ഥാനക്കയറ്റവും ഇതിന്റെ അടിസ്‌ഥാനത്തിലാകും. തസ്‌തിക നഷ്‌ടം മൂലം അധ്യാപകർ പുറത്താകുമെന്ന ആശങ്കയുമുണ്ട്.

    ഹയർ സെക്കൻഡറിയിൽ എയ്‌ഡഡ് സ്ക്‌കൂളുകളിൽ ഇനി തസ്‌തികകൾ നിലനിർത്തുന്നതിനും ഇതാവും അടിസ്ഥാനം. തസ്ത‌ിക നിർണയം നടത്തുന്നതോടെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെ പുനർവിന്യസിക്കാനും നിയമിക്കാനുമാകും. കുട്ടികൾ കുറയുന്നതിനുസരിച്ച് തസ്‌തികകളും നഷ്‌ടപ്പെടും. ഇതോടെ പുതിയ നിയമന സാധ്യത കുറയും. അധികമായി സർവീസിലുള്ളവരുടെ പുനഃക്രമീ കരണം കഴിഞ്ഞു മാത്രമാകും സ്‌ഥാനക്കയറ്റ-വിരമിക്കൽ ഒഴിവുകളിലടക്കം പുതിയ നിയമനം. 

    No comments

    Post Top Ad

    Post Bottom Ad