Header Ads

  • Breaking News

    പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും



    പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരളസർക്കാർ, ഡിവൈഎഫ്ഐയിന്റെതടക്കം 250ലധികം ഹരജികളാണ് കോടതി ഇന്ന് പരിഗണിക്കുക. മൂന്നാമത്തെ കേസായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഉറപ്പ്. ഈ ഉറപ്പിന് വിരുദ്ധമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമമെന്നും ഹർജിക്കാർ വാദിക്കുന്നു. ഒരു മതത്തെ മാത്രം മാറ്റി നിര്‍ത്തി പൗരത്വം നല്‍കുന്നത് പ്രഥമ ദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad