Header Ads

  • Breaking News

    കൂത്തുപറമ്പില്‍ ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്ക് 'പാദുകം'


    കൂത്തുപറമ്പ് നഗരസഭ ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച 'പാദുകം' വര്‍ക്ക് ഷെഡ്ഡ് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. 70 കോടി തൊഴിലാളികളുള്ള രാജ്യത്തെ ബജറ്റ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍ തൊഴിലാളിയെന്ന വാക്ക് ഒരിടത്തുമില്ലെന്നും തൊഴിലാളികളുടെ വിശപ്പ് അകറ്റുമ്പോള്‍ മാത്രമെ സര്‍ക്കാര്‍ ഭരണം പൂര്‍ണ്ണമാകൂ എന്നും മന്ത്രി പറഞ്ഞു.

    ജനനകീയാസൂത്രണത്തിന്റെ ഭാഗമായി നഗരസഭ 5,80,000 ചെലവിലാണ് ഷെഡ്ഡ് ഒരുക്കിയത്. ഇതിനോട് ചേര്‍ന്നുള്ള റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണം, ഓവുചാലിന് സ്ലാബ് സ്ഥാപിക്കല്‍ എന്നിവ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഷെഡ്ഡിനകത്ത് ചൂട് കുറക്കാന്‍ തെര്‍മ്മല്‍ ഇന്‍സുലേറ്റഡ് റൂഫിങ്ങ് ഷീറ്റാണ് ഉപയോഗിച്ചത്.

    ചടങ്ങില്‍ നഗരസഭ ചെയര്‍പേഴേസണ്‍ വി സുജാത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ എഞ്ചിനീയര്‍ കെ വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ വി രാമകൃഷ്ണന്‍ മാസ്റ്റര്‍, സ്ഥിരംസമിതി അധ്യക്ഷരായ ലിജി സജേഷ്, കെ വി രജീഷ്, കെ അജിത, കെ കെ ഷമീര്‍, എം വി ശ്രീജ, സെക്രട്ടറി കെ ആര്‍ അജി എന്നിവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad