Header Ads

  • Breaking News

    ഖാദി കൂള്‍ പാന്റ്‌സ് പുറത്തിറക്കി




    കണ്ണൂർ:-വേനലില്‍ ആശ്വാസം പകരാന്‍ ഖാദി കൂള്‍ പാന്റ്‌സ് പുറത്തിറക്കി പയ്യന്നൂര്‍ ഖാദി കേന്ദ്രം. പാന്റ്‌സിന്റെ ജില്ലാതല ലോഞ്ചിങ് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. സര്‍വ്വോദയപക്ഷം ഖാദി റിബേറ്റ് മേളയുടെ ഉദ്ഘാടനവും ഓട്ടോ തൊഴിലാളികള്‍ക്കുള്ള യൂണിഫോം വിതരണവും അദ്ദേഹം നിര്‍വഹിച്ചു. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് ഖാദി കൂള്‍ പാന്റ്‌സിന്റെ

    ആദ്യ വില്പന നടത്തി. 1100 രൂപയാണ് പാന്റ്‌സിന്റെ വില. എട്ട് നിറങ്ങളില്‍ ലഭ്യമാണ്. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, പയ്യന്നൂര്‍ ഖാദി കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് സര്‍വ്വോദയപക്ഷം ഖാദി റിബേറ്റ് മേള നടത്തുന്നത്. ഫെബ്രുവരി ഒമ്പത് മുതല്‍ 14 വരെ നടക്കുന്ന മേളയില്‍ ജില്ലയിലെ എല്ലാ വിപണന കേന്ദ്രങ്ങളിലും പാന്റ്‌സുള്‍പ്പെടെയുള്ളയുള്ള ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും.

    2023 ഓണം മേളയോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിലെ വിജയിക്കുള്ള സ്വര്‍ണ്ണ നാണയവും ഖാദിയുടെ പ്രചാരണാര്‍ത്ഥം നടത്തിയ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ നല്‍കി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ വി രാജേഷ്, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഡയറക്ടര്‍ കെ വി ഗിരീഷ് കുമാര്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ കെ ജിഷ, കെ പി സഹദേവന്‍, എന്‍ സുരേന്ദ്രന്‍, എന്‍ കെ രത്‌നേഷ്, എന്‍ ടി ഫലീല്‍, എം നാരായണന്‍, പി മുകേഷ്, എ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad