Header Ads

  • Breaking News

    പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ



    പരിയാരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്ന ഫോട്ടോയായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെറുതാഴം അതിയടം ശ്രീസ്ഥ സ്വദേശി ഇട്ടമ്മൽ ഹൗസിൽസച്ചിൻചന്ദ്രനെ (26)യാണ് പരിയാരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.നളിനാക്ഷൻ അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ 14 കാരിയുടെ മാതാവിൻ്റെ പരാതിയിലാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നത്.

    ഇക്കഴിഞ്ഞ സപ്തംബർ മാസത്തിലായിരുന്നു സംഭവം. മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചത് ബന്ധുക്കൾ വഴി വിവരമറിഞ്ഞ കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും തുടർന്ന് പ്രതിയുടെ ഫോണും പരിശോധിച്ച പോലീസ് പ്രതിയെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


    No comments

    Post Top Ad

    Post Bottom Ad