Header Ads

  • Breaking News

    അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, ശക്തിപ്രാപിക്കാൻ സാധ്യത; ജനുവരി മൂന്ന് വരെ മഴ മുന്നറിയിപ്പ്



     തിരുവനന്തപുരം:  തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിൽ  പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെയും  കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ ഡിസംബർ 30 മുതൽ ജനുവരി 3  വരെ തെക്കൻ കേരളത്തിൽ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

    മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

    കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

    പ്രത്യേക ജാഗ്രതാ നിർദേശം

    30.12.2023 & 31.12.2023: കന്യാകുമാരി തീരം അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ,  മാലിദ്വീപ് പ്രദേശം, തെക്ക് കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന ഭൂമധ്യ രേഖക്ക് സമീപമുള്ള  ഇന്ത്യൻ മഹാ സമുദ്രം അതിനോട് ചേർന്നുള്ള ലക്ഷദ്വീപ്,  മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ  മണിക്കൂറിൽ  40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും  വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

    01.01.2024 :  കന്യാകുമാരി തീരത്ത്  മണിക്കൂറിൽ  45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും  വേഗതയിൽ  ശക്തമായ കാറ്റിനു സാധ്യത.


    No comments

    Post Top Ad

    Post Bottom Ad