Header Ads

  • Breaking News

    നടുറോഡിൽവെച്ച് ഭാര്യയുടെ കഴുത്തറുത്തു: ഭർത്താവ് അറസ്റ്റിൽ


    കണ്ണൂർ: നടുറോഡിൽവെച്ച് ഭാര്യയുടെ കഴുത്തറുത്ത ഭർത്താവ് അറസ്റ്റിൽ. ഇരിട്ടിയിലാണ് സംഭവം. നടുറോഡിൽ വച്ചാണ് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തത്. കുന്നോത്ത് സ്വദേശിനി കെ ജി സജിതയെയാണ് ഭർത്താവ് ആക്രമിച്ചത്. പരിക്കേറ്റ സജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    സംഭവത്തിൽ ഭർത്താവ് കെ യു ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ മുന്നിൽ വച്ചാണ് ആക്രമണം നടന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും ഏറെ നാളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. കോടതിയിൽ കേസ് നടന്നു വരികയാണ്. ഇതിനിടെയാണ് ആക്രമണം നടന്നത്.

    No comments

    Post Top Ad

    Post Bottom Ad