Header Ads

  • Breaking News

    കളഞ്ഞു കിട്ടിയ ഒരു ലക്ഷത്തോളം വരുന്ന പണം ഉടമസ്ഥന് തിരികെ നൽകി മാതൃകയായി മയ്യിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ രാജേഷ് മാസ്റ്റർ




    മയ്യിൽ :- മയ്യിൽ ടൗണിൽ നിന്ന് കളഞ്ഞ് കിട്ടിയ ഒരു ലക്ഷത്തോളം വരുന്ന പണം ഉടമസ്ഥന് തിരികെ നൽകി അധ്യാപകൻ മാതൃകയായി. മയ്യിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ രാജേഷ് മാസ്റ്ററാണ് കളഞ്ഞ് കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. 

    മയ്യിൽ സ്റ്റേഷൻ എസ് ഐ അബ്ദുൾ റഹ്മാൻ, എ എസ് ഐ അസ്കർ, സി പി ഒ രമേഷ്, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമസ്ഥനായ റിട്ടയേർഡ് അധ്യാപകൻ കുഞ്ഞിരാമൻ നമ്പ്യാർക്ക് തുക കൈമാറി.

    No comments

    Post Top Ad

    Post Bottom Ad