അമ്മയുടെ മുൻപിൽ വച്ച് യുവാവിനെ കുത്തികൊലപ്പെടുത്തി; അയൽവാസി പിടിയിൽ
കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. അമ്മയുടെ മുൻപിൽ വച്ചാണ് യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഞ്ചിയാനി ആലുമൂട്ടിൽ ജോയൽ ജോസഫ്(28) ആണ് മരിച്ചത്.
അയൽവാസിയായ ഒണക്കയം ബിജോയി(43) ആണ് പിടിയിലായത്. മുൻ വൈരാഗ്യമാണ് കൊലപതാക കാരണമെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരിക്യൂൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
No comments
Post a Comment