Header Ads

  • Breaking News

    കൃത്രിമ മഴ പെയ്യിക്കാൻ തീരുമാനിച്ച ദില്ലിയെ അത്ഭുതപ്പെടുത്തി കഴിഞ്ഞ ദിവസം കനത്ത മഴ



     



    വായു മലിനീകരണം മറികടക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ തീരുമാനിച്ച ദില്ലിയെ അത്ഭുതപ്പെടുത്തി കഴിഞ്ഞ ദിവസം കനത്ത മഴ. 20 ന് കൃത്രിമ മഴ പെയ്യിക്കാൻ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത മഴ ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന വായു മലിനീകരണ തോത് കുറയുമെന്നാണ് സൂചന.ദില്ലിയില്‍ വായു ഗുണനിലവാരം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കൃതിമ മഴ പെയ്യിക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കളഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഇത് സംബന്ധിച്ച് ഐഐടി കാന്‍പൂരിലെ ശാസ്ത്രജ്ഞരുമായി അദ്ദേഹം ചര്‍ച്ചനടത്തിയിരുന്നു.ക്ലൗഡ് സീഡിങ്ങിന്റെ സാധ്യതകളേക്കുറിച്ചറിയാന്‍ ഐഐടി കാന്‍പൂരുമായി ഒരു യോഗം ചേര്‍ന്നിരുന്നു. കൃതിമ മഴ എന്ന നിര്‍ദേശം അവരാണ് മുന്നോട്ടുവെച്ചത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അവര്‍ നാളെ സര്‍ക്കാറിന് കൈമാറും. ശേഷം സുപ്രീംകോടതിയില്‍ അവതരിപ്പിക്കും’, ഗോപാല്‍ റായ് പറഞ്ഞു.നവംബര്‍ 20 -21 തീയ്യതികളില്‍ ഡല്‍ഹി മേഘവൃതമാകുമെന്നാണ് നിഗമനം. 40 ശതമാനമെങ്കിലും മേഘമുണ്ടെങ്കില്‍ കൃതിമ മഴ സാധ്യമാകും’, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്

    No comments

    Post Top Ad

    Post Bottom Ad