തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം:കണ്ടക്ടറെ മർദിച്ചതിന് സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്.
കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ കണ്ടക്ടറെ മർദിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ന്യൂ മാഹി പൊലീസ് കേസെടുത്തത്. കാൽനടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ കണ്ടക്ടറെ ആൾക്കൂട്ടം മര്‍ദിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചിക്കുകയായിരുന്നു.
ദേശീയപാതയിൽ പെട്ടിപ്പാലത്ത് ആണ് അപകടമുണ്ടായത്. ബസിലെ കണ്ടക്ടറെ ആൾക്കൂട്ടം ഓടിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മുനീറെന്ന കാൽനടയാത്രക്കാരൻ ബസിടിച്ച് വീണത്. ഇതിന് പിന്നാലെയാണ് ഡ്രൈവർ ഇറങ്ങിയോടിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് ന്യൂമാഹി പൊലീസ് കേസെടുത്തത്.
No comments
Post a Comment