Header Ads

  • Breaking News

    ഇംഗ്ലീഷ് അധ്യാപക തസ്തിക പിരീഡ് അടിസ്ഥാനത്തില്‍ നിര്‍ണയിക്കും

    ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്‌കൂള്‍ അധ്യാപക തസ്തിക അനുവദിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മറ്റ് ഭാഷാ വിഷയങ്ങള്‍ക്ക് തസ്തിക അനുവദിക്കുന്നവിധം പിരീഡ് അടിസ്ഥാനത്തില്‍ ഇംഗ്ലീഷിനും തസ്തിക അനുവദിക്കും. മുന്‍പ് ഡിവിഷനുകളുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലീഷ് തസ്തിക അനുവദിച്ചിരുന്നത്.

    2023-24 അധ്യയനവര്‍ഷത്തെ തസ്തിക നിര്‍ണയത്തിലൂടെ അഞ്ചോ അതിലധികമോ ഡിവിഷനുകളുള്ള സ്‌കൂളുകളില്‍നിന്ന് തസ്തികനഷ്ടംവന്ന് പുറത്തുപോകുന്ന ഇംഗ്ലീഷ് അധ്യാപകരെ നിലനിര്‍ത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമുണ്ടായത്. പുതിയ റാങ്ക്പട്ടികയിലുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. തസ്തികനിര്‍ണയം പൂര്‍ത്തിയാകുന്നതോടെ ഇംഗ്ലീഷ് അധ്യാപക ഒഴിവുകളില്‍ വര്‍ധനയുണ്ടാകും.

    എല്ലാ ജില്ലയിലെയും ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയില്‍ ആകെ 1416 പേര്‍ ഉള്‍പ്പെട്ടു. 562 പേര്‍ മുഖ്യപട്ടികയിലും 854 പേര്‍ ഉപപട്ടികയിലുമുണ്ട്. മലപ്പുറം ജില്ലയുടേതാണ് ഏറ്റവും വലിയ റാങ്ക്പട്ടിക (301 പേര്‍). ഇതിനകം അഞ്ച് ജില്ലകളില്‍ നിയമനശുപാര്‍ശ ആരംഭിച്ചു. വയനാട്ടില്‍ ആറ് പേര്‍ക്കും ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകള്‍ ഓരോരുത്തര്‍ക്കുമായി ആകെ 10 നിയമനശുപാര്‍ശകള്‍ അയച്ചു.

    No comments

    Post Top Ad

    Post Bottom Ad