Header Ads

  • Breaking News

    സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രാലയം, ഇക്കാര്യങ്ങൾ അറിയൂ



    മുതിർന്ന പൗരന്മാരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതികളിൽ ഒന്നാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. സർക്കാറിന്റെ ലഘു സമ്പാദ്യ പദ്ധതികളിൽ ഏറ്റവും കൂടുതൽ നിക്ഷേപം എത്തുന്ന പദ്ധതി എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. എന്നാൽ, ധനമന്ത്രാലയം അടുത്തിടെ ഈ സ്കീമിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി വന്ന സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം.

    സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരിച്ചാൽ ജീവിതപങ്കാളിക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കുന്നതാണ് പ്രധാന മാറ്റം. 55 വയസ് പൂർത്തിയാകുകയും, ജോലിയിലിരിക്കെ മരണപ്പെടുകയും ചെയ്താൽ, നിബന്ധനകൾക്ക് വിധേയമായാണ് പങ്കാളിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുക. റിട്ടയർമെന്റ് ആനുകൂല്യം, അല്ലെങ്കിൽ മരണാനന്തര സഹായത്തിന് അർഹരായ എല്ലാ സർക്കാർ ജീവനക്കാരും പദ്ധതിക്ക് കീഴിൽ വരും.

    കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ അല്ലെങ്കിൽ, മൂന്ന് വർഷത്തെ കാലാവധി അവസാനിക്കുന്ന തീയതിയിൽ ഫോം-4ൽ അപേക്ഷ നൽകി അക്കൗണ്ട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ കഴിയുമെന്നതാണ് മറ്റൊരു മാറ്റം. നേരത്തെ ഈ സൗകര്യം ഒരുതവണ മാത്രമേ ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ. ഇപ്പോൾ പലതവണ കാലാവധി ദീർഘിപ്പിക്കാവുന്നതാണ്. അക്കൗണ്ട് കാലാവധി വീണ്ടും നീട്ടിയാൽ നിക്ഷേപത്തിന് മെച്യൂരിറ്റി എത്തുമ്പോഴുള്ള പലിശ തന്നെ തുടർന്നും ലഭിക്കുന്നതാണ്.


    No comments

    Post Top Ad

    Post Bottom Ad