കണ്ണൂർ റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ തുടക്കം
തളിപ്പറമ്പ് :- കണ്ണൂർ റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവം 17നും 18നും തളിപ്പറമ്പിൽ നടക്കും. സയൻസ്, ഐടി മേളകളും വൊക്കേഷനൽ എക്സ്പോയും മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലും ഗണിത ശാസ്ത്രമേള സീതി സാഹിബ് ഹയർ സെക്കൻ ഡറി സ്കൂളിലും സാമൂഹിക ശാസ്ത്രമേള സർ സയിദ് ഹയർ സെക്കൻഡറി സ്കൂളിലും പ്രവൃത്തി പരിചയമേള ടഗോർ വിദ്യാനികേതൻ ഗവ ഹയർ സെക്കൻഡറി സ്കൂളിലുമാണ് നടക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം 17ന് 10ന് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സജീവ് ജോസഫ് എംഎൽഎ നിർവഹിക്കും.
റവന്യു ജില്ലയിലെ 15 ഉപജില്ലകളിൽ നിന്നായി 3500 ഓളം വിദ്യാർഥികൾ പങ്കെടുക്കും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അധ്യാപകർക്ക് പ്രോജക്ട്, ടീച്ചിങ് എയ്ഡ് എന്നീ ഇനങ്ങളിലും മത്സരം നടത്തും.
18 ന് നടക്കുന്ന ഹയർ സെക്കൻഡറി വിഭാഗം മത്സരങ്ങളിൽ 14 ഇനങ്ങളിലായി 420 പേർ പങ്കെടുക്കും. പ്രവൃത്തി പരിചയ മേളയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 68 ഇനങ്ങളിൽ 2100 ഓളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
സാമൂഹിക ശാസ്ത്രമേളയിൽ 12 ഇനങ്ങളിൽ 440 ഓളം വിദ്യാർഥികൾ പങ്കെടുക്കും. ഐടി മേളയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 12 ഇനങ്ങളിൽ 420 വിദ്യാർഥികൾ പങ്കെടുക്കും.
No comments
Post a Comment